പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ 5,000 വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് എംഇഎസ് യൂത്ത് വിങ്, കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

Update: 2021-06-06 13:26 GMT

കോട്ടയം: ഭൂമിക്ക് തണലൊരുക്കി ഭൂമി വരും തലമുറകള്‍ക്കുകൂടിയുള്ളതാണെന്ന സന്ദേശമുയര്‍ത്തി പരിസ്ഥിതി ദിനത്തില്‍ എംഇഎസ് യൂത്ത് വിങ്ങിന്റെയും കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 5,000 വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഭൂമിക്ക് തണലാവാന്‍ മാത്രമല്ല ജീവജാലങ്ങളുടെ നിലനില്‍പ്പിന് വൃക്ഷതൈകള്‍ നടേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്ന് ഉദ്ഘടനം ചെയ്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.


 വ്യാവസായവത്ക്കരണത്തിന്റെ ഭാഗമായി ഇന്ന് ഭൂമിഏറ്റവും കൂടുതല്‍ മലിനമാവുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുനീങ്ങുന്നത്. മരങ്ങള്‍ വെട്ടിനശിപ്പക്കപ്പെടുന്നു. എന്നാല്‍, വെട്ടിമാറ്റുന്ന വൃക്ഷങ്ങള്‍ക്ക് പകരം മരങ്ങള്‍ നട്ടുവളര്‍ത്താന്‍ ആരും തയ്യാറാവുന്നില്ല. ഇത് കാലാവസ്ഥയെതന്നെ തകിടംമറിച്ചു. വളര്‍ന്നുവരുന്ന തലമുറയ്ക്ക് പ്രകൃതിസംരക്ഷണത്തിന്റെ അവബോധം സൃഷ്ടിക്കാന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു.

പരിസ്ഥിതിയുടെ സന്തുലാനാവസ്ഥ നിലനിര്‍ത്തി ഭാവിതലമുറയ്ക്കായി പച്ചപ്പണിഞ്ഞ ഭൂമി വാഗ്ദാനം ചെയ്യാന്‍ കഴിയെട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും അടങ്ങുന്ന വൃക്ഷത്തൈകള്‍ ജില്ലയിലെമ്പാടും വീടുകളിലെത്തിച്ചുനല്‍കി. വിതരണത്തില്‍ കേരളാ മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഹബീബുല്ലാ ഖാന്‍ ഈരാറ്റുപേട്ട, വി.ഓ അബുസാലി, നന്തിയോട് ബഷീര്‍, സെമീര്‍ മൗലനാ,എംഇഎസ് ജില്ലാ പ്രസിഡന്റ് എം എം ഹനീഫ, ഷഹാസ് പറപ്പള്ളില്‍, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് വി എസ് ഷഹിം, ജില്ലാ സെക്രട്ടറി അന്‍വര്‍ കുമ്പിളുവേലില്‍, വൈസ് പ്രസിഡന്റ് റിഫാദ് സലാം പാറക്കല്‍, ജില്ലാ ട്രഷറര്‍ ടി പി സലീല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അര്‍ഷദ് നജീബ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News