തിരുവല്ല: വള്ളംകുളം നന്നൂരില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവിയൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നന്നൂര്‍ കിഴക്കേ വയല്‍പറമ്പില്‍ അലീന മോഹനാണ് (17) മരിച്ചത്. അടുക്കളയുടെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മുത്തശ്ശിക്ക് ഒപ്പമാണ് അലീന താമസിച്ചിരുന്നത്.
അയല്‍വാസികള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് പോലിസ് കണ്ടെത്തി. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണു തിരുവല്ല പോലിസിന്റെ പ്രാഥമിക നിഗമനം.