സാമ്പത്തിക സംവരണം: ഇടതും വലതും ബിജെപിക്കൊപ്പം
കോട്ടയത്ത് ജോസ് കെ മാണി എംപിയുടെ ഓഫീസിലേക്ക് എസ്ഡിപിഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം: സംവരണത്തെ അട്ടിമറിച്ച് സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള ബിജെപിയുടെ നീക്കത്തെ പിന്തുണക്കുന്ന ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്തുകളി ഭരണഘടനയോടുള്ള വെല്ലുവിളിയും മുസ്ലിം പിന്നോക്ക വിഭാഗങ്ങള്‍ ദലിത് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ അധികാരത്തില്‍ നിന്ന് ആട്ടിയകറ്റാനുള്ള രാഷ്ട്രീയ നീക്കമുമാണെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു. കോട്ടയത്ത് ജോസ് കെ മാണി എംപിയുടെ ഓഫീസിലേക്ക് എസ്ഡിപിഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണം അട്ടിമറിക്കാന്‍ കൂട്ടുനിന്ന എംപിമാര്‍ ജനാധിപത്യത്തെ വെല്ലുവിളിച്ചിരിക്കയാണ്. സംവരണം ഒരു തൊഴില്‍ദാന പദ്ധതിയോ, ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയോ അല്ല; അധികാര പങ്കാളിത്തത്തിന്റെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസ്സന്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് സാലി, ജില്ലാ ട്രഷറര്‍ സിയാദ് വാഴൂര്‍, കോട്ടയം മണ്ഡലം പ്രസിഡന്റ് ഷെഫീഖ് ഏറ്റുമാനൂര്‍, നിയോജക മണ്ഡലം പ്രസിഡന്റ് ഷെമീര്‍ അലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ മാര്‍ച്ച് എംപി യുടെ ഓഫിസിന് സമീപം പോലിസ് തടഞ്ഞു അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.