കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ യാത്രയ്ക്ക് അനുമതിയില്ലെന്ന് ജില്ലാ കലക്ടര്‍ ഉത്തരവായി.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെയുള്ള നിരോധനമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.