യുഎഇ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി
രാജ്യത്തിന്റെ കര, കടല്‍, വ്യോമ തുറമുഖങ്ങള്‍ വഴി ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ജിദ്ദ: യുഎഇ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ. ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, യുഎഇ എന്നീ രാജ്യങ്ങള്‍ക്കുള്ള വിലക്കാണ് ബുധനാഴ്ച രാവിലെയോടെ അവസാനിച്ചത്. രാജ്യത്തിന്റെ കര, കടല്‍, വ്യോമ തുറമുഖങ്ങള്‍ വഴി ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ഈ മൂന്ന് രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നിരുന്നാലും, ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും പാലിക്കാന്‍ അവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.-മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് രണ്ടാംതരംഗത്തെതുടര്‍ന്നായിരുന്നു യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നത്. പ്രാദേശിക- അന്താരാഷ്ട്ര തലത്തില്‍ കൊവിഡ് സ്ഥിഗതികളില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
അതേസമയം,ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് സൗദി അറേബ്യ വിലക്ക് നീക്കിയിട്ടില്ല. അതേ സമയം യുഎഇ വഴി യാത്ര ചെയ്യാനാകുന്നതോടെ സൗദി പ്രവാസികള്‍ക്ക് പ്രതിസന്ധിയില്‍ നിന്ന് താത്കാലിക ആശ്വാസമാകും. നിലവില്‍ ഖത്തര്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് ആളുകള്‍ പോയികൊണ്ടിരിക്കുന്നത്.
സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം 138 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ആറ് മരണവും 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തു.