വാഴൂര്‍ മുസ്‌ലിം ജമാഅത്ത് ദീനി വിജ്ഞാന സദസ്സ് തിങ്കളാഴ്ച മുതല്‍

Update: 2022-12-24 11:45 GMT

ചാമംപതാല്‍: വാഴൂര്‍ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദീനി വിജ്ഞാന സദസ്സ്- 2022 ഡിസംബര്‍ 26 മുതല്‍ 31 വരെ നൂറുല്‍ ഇസ്‌ലാം മദ്‌റസ ഹാളില്‍ നടക്കും. 26ന് വൈകീട്ട് ഏഴ് മണിക്ക് ജമാഅത്ത് അസിസ്റ്റന്റ് ഇമാം അല്‍ ഹാഫിസ് മുഹമ്മദ് അലി മൗലവി അല്‍ ഖാസിമിയുടെ ഖിറാഅത്തോടെ ആരംഭിക്കുന്ന ചടങ്ങ് വാഴൂര്‍ മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അല്‍ ഹാഫിസ് അബ്ദുല്‍ അസീസ് മൗലവി അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് ടി എച്ച് ഉമ്മര്‍ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ ജമാഅത്ത് വൈസ് പ്രസിഡന്റ് എന്‍ ഇ നവാസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി വി എച്ച് സിദ്ദീഖ് നന്ദിയും പറയും. ആദ്യദിനത്തില്‍ 'നാം ഉത്തമ സമൂഹമോ ?' എന്ന വിഷയത്തില്‍ കോട്ടയം തിരുനക്കര പുത്തന്‍പള്ളി ചീഫ് ഇമാം മഅ്മൂന്‍ ഹുദവി, വണ്ടൂര്‍ മതപ്രഭാഷണം നിര്‍വഹിക്കും.

രണ്ടാം ദിനമായ 27ന് 'റൂഹ് റാഹത്തോടെ റഹ്മാനിലേക്ക്' എന്ന വിഷയത്തില്‍ പെരുമ്പാവൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് ചീഫ് ഇമാം അല്‍ ഹാഫിസ് ഷമീസ് ഖാന്‍ നാഫിഈ, തൊടുപുഴ, 28, 29 തിയ്യതികളില്‍ ' വിശുദ്ധ ജീവിതം' എന്ന വിഷയത്തില്‍ ഉമയനല്ലൂര്‍ ജുമാ മസ്ജിദ് ചീഫ് ഇമാം കാരാളി ഇ കെ സുലൈമാന്‍ ദാരിമി, 30ന് 'കുടുംബജീവിതം തകരാതിരിക്കാന്‍' എന്ന വിഷയത്തില്‍ സ്‌നേഹസാഗരം ചെയര്‍മാന്‍ എ എം നൗഷാദ് ബാഖവി, ചിറയിന്‍കീഴ്, 31ന് 'ഖബറിലെ കൂട്ടുകാര്‍' എന്ന വിഷയത്തില്‍ തിരുവനന്തപുരം മണക്കാട് വലിയ പള്ളി ചീഫ് ഇമാം അല്‍ഹാഫിസ് ഇ പി അബൂബക്കര്‍ അല്‍ ഖാസിമി എന്നിവരും പ്രഭാഷണം നടത്തും.

29ന് രാവിലെ 9.30 മുതല്‍ 'കൗമാരത്തിന്റെ രസതന്ത്രം' എന്ന വിഷയത്തില്‍ കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് അസ്‌ലം പേരാമ്പ്ര നയിക്കുന്ന യുവാക്കള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമുള്ള പ്രത്യേക ക്ലാസുമുണ്ടാവും.

Tags:    

Similar News