പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്ക് മന്ത്രിയുടെ അഭിനന്ദനം; കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം

Update: 2020-12-17 11:39 GMT

കോഴിക്കോട്: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അഭിനന്ദിച്ചു. കൊവിഡിനോടു പൊരുതുക എന്നതാണ് അംഗങ്ങളുടെ ആദ്യ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ അവസാനിച്ച ഘട്ടത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണം. വാര്‍ഡ് തല ദ്രുതകര്‍മ സേന(ആര്‍ആര്‍ടി)കളുടെ പ്രവര്‍ത്തനം സജീവമാക്കണം. പരിശോധനകളുടെ എണ്ണം കൂട്ടണം. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് കൊവിഡ് പ്രതിരോധത്തില്‍ ജില്ലക്ക് മികച്ച നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.




Similar News