മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവം: കെആര്‍എംയു പ്രതിഷേധിച്ചു

പ്രദേശത്തെ മോഷണ ശല്യത്തെ പ്രതിരോധിക്കാനിറങ്ങിയ സംഘം ബിനീഷിന്റെ ബൈക്കിന്റെ താക്കോല്‍ ബലമായി പിടിച്ചെടുത്ത് മുക്കാല്‍ മണിക്കൂര്‍ തടഞ്ഞിട്ട് ഭീഷണിപ്പെടുത്തി.

Update: 2020-05-21 13:16 GMT

കോഴിക്കോട്: രാത്രി ജോലിചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമം കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ റിപോര്‍ട്ടര്‍ സി പി വിനീഷിനെതിരേ സദാചാര അക്രമം നടത്തിയ സംഭവത്തില്‍ കേരള റിപോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ (കെആര്‍എംയു) ജില്ലാ കമ്മിറ്റി ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ശക്തമായി പ്രതിഷേധിച്ചു. കെആര്‍എംയു ജില്ലാ പ്രസിഡന്റ് റഫീഖ് തോട്ടുമുക്കം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിനീഷ്, ഉണ്ണിച്ചേക്കു- മാധ്യമം, മുഹമ്മദ് കക്കാട്- ചന്ദ്രിക, സി ഫസല്‍ ബാബു- മംഗളം, വിനോദ് നിസരി- സി ടിവി, സജീഷ് കുമാര്‍ തറയില്‍, പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.

പ്രദേശത്തെ മോഷണ ശല്യത്തെ പ്രതിരോധിക്കാനിറങ്ങിയ സംഘം ബിനീഷിന്റെ ബൈക്കിന്റെ താക്കോല്‍ ബലമായി പിടിച്ചെടുത്ത് മുക്കാല്‍ മണിക്കൂര്‍ തടഞ്ഞിട്ട് ഭീഷണിപ്പെടുത്തി. കേരള സര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ കാര്‍ഡടക്കം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും പിന്‍തിരിഞ്ഞില്ല. കൊടുവള്ളി പോലിസെത്തിയാണ് ബിനീഷിനെ മോചിപ്പിച്ചത്. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

Tags:    

Similar News