ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ ആറു വയസ്സുകാരിയെ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു

Update: 2020-11-07 12:17 GMT

കോഴിക്കോട്: ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ ആറു വയസ്സുകാരിയെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗങ്ങളായ കെ.നസീര്‍ ചാലിയം, ബി. ബബിത എന്നിവര്‍ സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന കുട്ടിയെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സംഘം സന്ദര്‍ശിച്ചത്.

പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. കുട്ടിയുടെ അമ്മയുമായി കമ്മിഷന്‍ അംഗങ്ങള്‍ സംസാരിച്ചു. സംഭവസ്ഥലം മറ്റ് സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് തിങ്കളാഴ്ച 11 മണിക്ക് സന്ദര്‍ശിക്കുമെന്ന് കമ്മിഷന്‍ അറിയിച്ചു. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് ഉത്തരവാദപ്പെട്ടവര്‍ക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.




Similar News