പയ്യോളിയില്‍ കൊവിഡ് കേന്ദ്രം ഉടന്‍ ആരംഭിക്കണം: എസ് ഡി പി ഐ

Update: 2020-09-27 16:32 GMT

പയ്യോളി: നഗരസഭയില്‍ സജ്ജീകരിച്ച കൊവിഡ് സെന്റര്‍ ഉടന്‍ രോഗികള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് എസ്ഡിപിഐ പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്ത രോഗികള്‍ മറ്റു സ്ഥലങ്ങളിലേക്ക് പോവേണ്ട സ്ഥിതിയാണ്. രോഗവ്യാപനം രൂക്ഷമായ പയ്യോളി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ നിരവധി കൊവിഡ് രോഗികള്‍ സ്വന്തം വീടുകളില്‍ തന്നെ കഴിയുകയാണ്. തീരദേശ മേഖലയിലടക്കം രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ നിലവില്‍ ഒരുക്കിയ സര്‍ഗാലയിലെ എഫ് എല്‍ സി ടി രോഗികള്‍ക്ക് തുറന്ന് കൊടുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റിയാസ് പയ്യോളി, പി സി റാഷിദ്, ഷംസീര്‍ കോട്ടക്കല്‍ സംസാരിച്ചു.

Covid Center to be set up in Payyoli soon: SDPI




Tags:    

Similar News