കൊവിഡ് കേന്ദ്രത്തിലേക്ക് വ്യാപാരികള്‍ പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കി

വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവും ജികെ മോട്ടോര്‍സ് ഉടമയുമായ ജി കെ ഗഫൂര്‍ കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി റൈഹാന ബേബിക്ക് കൈമാറി

Update: 2020-10-07 12:55 GMT

അരീക്കോട്: കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനാപുരം, കീഴുപറമ്പ്, കുനിയില്‍, വാലില്ലാപ്പുഴ യൂനിറ്റുകളുടെ നേതൃത്വത്തില്‍ പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കി.

വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവും ജികെ മോട്ടോര്‍സ് ഉടമയുമായ ജി കെ ഗഫൂര്‍ കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി റൈഹാന ബേബിക്ക് കൈമാറി. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ലോറന്‍സ് അന്റോണിയ അല്‍മേഡ, വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം പ്രസിഡന്റ് അല്‍മോയ റസാഖ്, മണ്ഡലം ട്രഷറര്‍ ചാലില്‍ ഇസ്മായില്‍, കുനിയില്‍ പ്രസിഡന്റ് കെ ഇ അബ്ദുല്ല, സെക്രട്ടറിമാരായ വി പി അസൈന്‍, എംകെ ഫാസില്‍, എടപ്പറ്റ ഹമീദ്, കെ ടി അബ്ദുന്നാസര്‍, ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ അബൂബക്കര്‍ സംബന്ധിച്ചു.

Tags:    

Similar News