കൊവിഡ് പരിശോധന; സ്വകാര്യലാബുകള്‍ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

നിബന്ധനകള്‍ പാലിക്കപ്പെടാത്ത ലാബുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.

Update: 2020-07-11 09:13 GMT

കോഴിക്കോട്: കൊവിഡ് പരിശോധന നടത്തുന്ന സ്വകാര്യലാബുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു പുറപ്പെടുവിച്ചു. ജില്ലാസര്‍വൈലന്‍സ് ഓഫിസര്‍ കൊവിഡ് പരിശോധന നടത്തുന്ന സ്വകാര്യലാബുടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കേണ്ടതാണ്. സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധനക്കെത്തുന്ന എല്ലാവരുടേയും വിശദാംശങ്ങളും പരിശോധനാഫലവും ഈ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ജില്ലാസര്‍വൈലന്‍സ് ഓഫിസര്‍ക്ക് കൈമാറേണ്ടതാണ്. കൊവിഡ് പരിശോധനക്കെത്തുന്ന വ്യക്തികള്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയുന്നുവെന്ന് ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഈ നിബന്ധനകള്‍ പാലിക്കപ്പെടാത്ത ലാബുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കലക്ടര്‍ അറിയിച്ചു. കൊവിഡ് രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ കൊവിഡ് പരിശോധന വ്യാപകമായി നടത്തുന്നതിന് സര്‍ക്കാര്‍ സ്വകാര്യലാബുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.ഈ സാഹചര്യത്തിലാണ് സ്വകാര്യലാബുകള്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.




Tags:    

Similar News