പേരാമ്പ്രയില്‍ സിപിഎം ഓഫിസ് തീയിട്ട നിലയില്‍

Update: 2022-06-16 04:52 GMT

കോഴിക്കോട്:പേരാമ്പ്രയില്‍ സിപിഎം ബ്രാഞ്ച് ഓഫിസിന് തീയിട്ട നിലയില്‍.വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് ഓഫിസിനാണ് തീയിട്ടത്. ഓഫിസിലെ ഫര്‍ണിച്ചറുകളും ഫയലുകളും കത്തിനശിച്ചു.സംഭവത്തില്‍ പേരാമ്പ്ര പോലിസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രായാണ് സംഭവം.ഓഫിസിന് തീയിട്ട വിവരം വഴിയാത്രക്കാരനാണ് പോലിസിനെ അറിയിച്ചത്.പേരാമ്പ്ര ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്താകെ പ്രതിഷേധങ്ങള്‍ നടന്നു വരികയാണ്.ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലും അക്രമസംഭവങ്ങള്‍ വ്യാപകമായി തുടരുകയാണ്.കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പലയിടത്തും കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.

Tags:    

Similar News