യൂറോപ്പ്യന്‍ ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ മലയാളിയായി ഷംസീര്‍ മുഹമ്മദ്

2021-22 സീസണിലാണ് അമ്വചര്‍ ലീഗില്‍ കളിച്ചത്.

Update: 2023-08-20 03:34 GMT

കോഴിക്കോട്: ഫുട്‌ബോളിന്റെ ഈറ്റില്ലമായ യൂറോപ്പിലെ ഒരു പ്രൊഫഷണല്‍ ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ മലയാളി താരമെന്ന റെക്കോഡ് കോഴിക്കോട് സ്വദേശിയായ ഷംസീര്‍ മുഹമ്മദിന്. മാള്‍ട്ടീസ് ഫുട്‌ബോള്‍ ക്ലബ്ബിന് വേണ്ടിയാണ് കാപ്പാടുകാരനായ ഷംസീര്‍ രണ്ടു വര്‍ഷത്തെ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. മാള്‍ട്ടീസ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി കൂടി ഷംസീറിന് സ്വന്തമായി. മാള്‍ട്ടയിലെ എംദിനാ എഫ്‌സിക്ക് വേണ്ടിയാണ് 29കാരനായ താരം കരാറിലെത്തിയിരിക്കുന്നത്. ഡിഫന്ററായ ഷംസീര്‍ കാപ്പാട് കണ്ണംകടവ് സ്വദേശിയാണ്.


 

തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പള്‌സ് ടൂവരെ പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളജില്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ഇക്കാലയളവില്‍ കോഴിക്കോട് ജില്ലാ ടീമിനായി ഷംസീര്‍ കളിച്ചിരുന്നു. കൂടാതെ ജില്ലാ ടീമിന്റെ അണ്ടര്‍ 21 ക്യാപ്റ്റനായും കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സ്റ്റിയുടെ പ്രൊമസിങ് ടീമിന്റെ ഭാഗമായിരുന്നു. കേരളാ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണില്‍ ക്വാര്‍ട്‌സ് എഫ്‌സിക്ക് വേണ്ടിയും താരം സാന്നിധ്യം അറിയിച്ചു. ക്വാര്‍ട്‌സിന് വേണ്ടി കൊല്‍ക്കത്തയിലും താരം കളിച്ചു.


 തുടര്‍ന്നാണ് താരം ബഹറ്‌യിനില്‍ലേക്ക് നീങ്ങുന്നത്. യുവകേരള എഫ്‌സിക്ക് വേണ്ട് ഏകദേശം നാല് വര്‍ഷത്തോളം അവിടെ കളിച്ചു. പിന്നീട് ബഹറ്‌യിനിലെ ഗലാലി ഗസ്റ്റി ടീമിനായി ഷംസീര്‍ ബൂട്ടണിഞ്ഞു. തുടര്‍ന്നാണ് ഷംസീറിന്റെ കരിയറിനായി വഴിത്തിരവായി താരം മാള്‍ട്ടയിലേക്ക് യാത്രതിരിക്കുന്നത്. എഡക്‌സ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജോണ്‍ ലീഗോ-വിപിന്‍ സേവ്യര്‍ എന്നിവരാണ് താരത്തെ മാള്‍ട്ടയില്‍ എത്തുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചവര്‍. മാള്‍ട്ടയില്‍ അറ്റാര്‍ഡ് എഡക്‌സ് കിങ് എഫ്‌സിക്ക് വേണ്ടി താരം ഒരു സീസണ്‍ കളിച്ചു. 2021-22 സീസണിലാണ് അമ്വചര്‍ ലീഗില്‍ കളിച്ചത്. ഇവിടെത്തെ മികച്ച പ്രകടനമാണ് താരത്തി്‌ന് വഴിതിരിവായത്.


അറ്റാര്‍ഡ് എഡക്‌സ് കിങ് എഫ്‌സിയുടെ ക്യാപ്റ്റനായ താരം തന്റെ പ്രകടനം കൊണ്ട് ക്ലബ്ബിനെ സെക്കന്റ് ഡിവിഷനിലേക്കും എത്തിച്ചു. തുടര്‍ന്ന് അടുത്തിടെ നടന്ന പ്രീസീസണ്‍ മല്‍സരങ്ങള്‍ക്ക് മുന്നോടിയായുള്ള എംദിനാ ക്ലബ്ബിന്റെ ട്രയല്‍സിലും താരം പങ്കെടുത്തു. ഇവിടെത്തെ പ്രകടനമാണ് ഒന്നാം നമ്പര്‍ ക്ലബ്ബുമായി കരാറിലെത്താന്‍ കാരണം. ഫുട്‌ബോള്‍ കരിയറിനൊപ്പം താരം തന്റെ പിജി പഠനവും ഇവിടെ പൂര്‍ത്തിയാക്കി. കാപ്പാട് പരീക്കണ്ടി പറമ്പില്‍ ജന്നത്ത് ഹൗസില്‍ ഷാഫിയുടെ മകനാണ് ഷംസീര്‍. ചേമേഞ്ചരി വാര്‍ഡ് മെംബര്‍ റസീനയാണ് മാതാവ്. സഹോദരങ്ങള്‍ ഷെഫീര്‍, ഷെമീര്‍. ഇളയ സഹോദരന്‍ ഷെമീറും ഫുട്‌ബോള്‍ താരമാണ്. യുകെയില്‍ ഷെഫീല്‍ഡ് ടീമിന് വേണ്ടിയാണ് താരം കളിക്കുന്നത്. അടുത്തിടെ വിവാഹം കഴിഞ്ഞ ഷംസീറിന്റെ ഭാര്യ ഫാത്തിമാ ദിംന്നയാണ്.


റിപ്പോര്‍ട്ട്: ഫര്‍ഹാനാ ഫാത്തിമാ





Tags:    

Similar News