മുക്കുപണ്ടം പണയംവച്ച് രണ്ടുലക്ഷം തട്ടാന്‍ ശ്രമം: പ്രതി പോലിസ് പിടിയില്‍

വ്യാഴാഴ്ച വൈകീട്ടോടെ പയ്യോളി പേരാമ്പ്ര റോഡിലെ സ്വകാര്യബാങ്കില്‍നിന്നാണ് പണം തട്ടാന്‍ ശ്രമിച്ചത്.

Update: 2019-11-08 03:32 GMT

പയ്യോളി: മുക്കുപണ്ടം പണയംവച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലിസ് പിടികൂടി. മണിയൂര്‍ പാലയാട് വടക്കേപ്പുറം കുനിയില്‍ ജിതിന്‍ രാജ് (29) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ടോടെ പയ്യോളി പേരാമ്പ്ര റോഡിലെ സ്വകാര്യബാങ്കില്‍നിന്നാണ് പണം തട്ടാന്‍ ശ്രമിച്ചത്. 81 ഗ്രാം വരുന്ന മൂന്ന് വള, ചെയിന്‍ പാദസരം എന്നിവയുമായി ബാങ്കിലെത്തിയ പ്രതി പണയംവച്ച് പണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, സംശയം തോന്നിയ ബാങ്ക് ഉടമ രഹസ്യമായി പോലിസില്‍ വിവരമറിയിച്ചതോടയാണ് പ്രതി കുടുങ്ങിയത്. 2.24 ലക്ഷം രൂപ വരെ കൊടുക്കാന്‍ കഴിയുന്ന വ്യാജസ്വര്‍ണമാണ് പണയംവയ്ക്കാന്‍ ശ്രമിച്ചത്. പയ്യോളി എസ്‌ഐ പി എം സുനില്‍കുമാര്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റുചെയ്തു. പ്രതിക്കെതിരേ വഞ്ചനാക്കുറ്റത്തിന് പോലിസ് കേസെടുത്തു. 

Tags:    

Similar News