മതബോധവും ധാര്‍മികതയും മുറുകെപിടിക്കുക: ഹാഷിം ബാഫഖി തങ്ങള്‍
കൊയിലാണ്ടിയില്‍ എസ്‌വൈഎഫ് കോഴിക്കോട് ജില്ലാ കമ്മറ്റി സ്‌കില്‍ അപ് എന്ന പേരില്‍ സംഘടിപ്പിച്ച നേതൃ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര: മതബോധവും ധാര്‍മികതയും മുറുകെ പിടികണമെന്നും ഇതില്‍നിന്നും യുവതലമുറയെ അകറ്റാന്‍ ശ്രമിക്കുന്ന മത വിരോധികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്നും എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് ഹാഷിം ബാഫഖി തങ്ങള്‍.
കൊയിലാണ്ടിയില്‍ എസ്‌വൈഎഫ് കോഴിക്കോട് ജില്ലാ കമ്മറ്റി സ്‌കില്‍ അപ് എന്ന പേരില്‍ സംഘടിപ്പിച്ച നേതൃ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്‌വൈഎഫ് സ്‌റ്റേറ്റ് ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് കോയ ബാഖവി ജാതിയേരി അധ്യക്ഷത വഹിച്ചു.
നല്ല സംഘാടകന്‍ ആവാം, നമുക്കും ദീനീ ജീവിതമില്ലെങ്കില്‍, മീഡിയ ഫോക്കസ്, കനല്‍ പഥങ്ങള്‍ എന്നീ വിഷയങ്ങള്‍ യഥാക്രമം മുജീബ് വഹാബി നാദാപുരം, ഇസ്ഹാക്ക് ഫലാഹി ചാലപ്പുറം, ഇസ്മായില്‍ മൗലവി ജാതിയേരി, സലാഹുദ്ദീന്‍ ബാഖവി മാറാട് എന്നിവര്‍ അവതരിപ്പിച്ചു അനീസ് സൈനി (കോഴിക്കോട്), മുജ്തബാ ഫലാഹി (പേരാമ്പ്ര), അനസ് ദാറാനി (കുറ്റിയാടി), സുബൈര്‍ പെരുമുണ്ടശ്ശേരി (കടമേരി), മസ്ഊദ് തുഹ്ഫി (പാറക്കടവ്) ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുത്തു. ആഷിക് ഫലാഹി തെരുവംപറമ്പ്, ഷബീര്‍ മാസ്റ്റര്‍ സംസാരിച്ചു.