കോഴിക്കോട്: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ എംപിമാരുടെ ശമ്പളം വെട്ടിച്ചുരുക്കിയത് ന്യായീകരിക്കാവുന്നതാണെങ്കിലും എന്നാല്‍ എം പി ഫണ്ട് മരവിപ്പിച്ച നടപടി തീര്‍ത്തും രാഷ്ട്രീയ പേരിതവും പ്രാദേശിക വികസനം ഇല്ലാതാക്കുന്നതുമാണെന്ന് കെ മുരളീധരന്‍ എംപി പ്രസ്താവിച്ചു. പ്രാദേശിക വികസനമെന്നത് പ്രതിപക്ഷ എംപിമാര്‍ക്ക് ഒരു സ്വപ്നമായി മാറുകയും ഭരണകക്ഷി എംപിമാര്‍ക്ക് മാത്രം വികസനം സാദ്ധ്യമാവുന്ന അവസ്ഥയാണ് ഈ നീക്കം കൊണ്ട് ബിജെപി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തില്‍ തീര്‍ത്തും ദുഷ്ടലാക്കോടെ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് മോദി സര്‍ക്കാരിനോട് കെ മുരളിധരന്‍ എംപി പ്രസ്താനവയില്‍ ആവശ്യപ്പെട്ടു.