പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനോട് വിയോജിപ്പ്: കെ മുരളീധരന്‍ എംപി
'ഒരു മത വിഭാഗത്തിനെ മുറിവേല്‍പ്പിച്ച് കൊണ്ടാവരുത് ക്ഷേത്രങ്ങളും പള്ളികളും നിര്‍മിക്കേണ്ടത് എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കെല്ലാം ഉള്ളത്'. മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതില്‍ കോണ്‍ഗ്രസ്സിന് എതിര്‍പ്പില്ലെന്നും പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനോടാണ് വിയോജിപ്പെന്നും കെ മുരളീധരന്‍ എംപി.
'രാമക്ഷേത്രം പണിയുന്നതിന് ആരും എതിരല്ല. പക്ഷെ, പള്ളി പൊളിച്ച് അമ്പലം പണിയണം എന്ന് പറഞ്ഞതിനോടാണ് നമുക്കെല്ലാം വിയോജിപ്പുള്ളത്. അതിനോട് ഒരു കാലത്തും കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം യോജിച്ചിട്ടില്ല. ഒരു മത വിഭാഗത്തിനെ മുറിവേല്‍പ്പിച്ച് കൊണ്ടാവരുത് ക്ഷേത്രങ്ങളും പള്ളികളും നിര്‍മിക്കേണ്ടത് എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കെല്ലാം ഉള്ളത്'. മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
അതേസമയം, രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് അറിയാന്‍ ലീഗ് കാത്തിരിക്കുകയാണെന്ന് എം.കെ മുനീര് പറഞ്ഞു. നിലപാട് പറയേണ്ടത് സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ആണ്. മതേതരനിലപാടില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുമെന്ന് കരുതുന്നില്ലെന്നും മുനീര്‍ പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന് അനുകൂലമായി കമല്‍നാഥും ദിഗ് വിജയ് സിംഗും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നിലപാടെടുത്തിരുന്നു.