കോഴിക്കോട് ജില്ലയില്‍ 641 പേര്‍ക്ക് കൊവിഡ്

Update: 2020-10-05 13:39 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 641 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 584 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 139 പേര്‍ക്ക് പോസിറ്റീവായി. ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9829 ആയി. 5830 പേര്‍ വീടുകളിലാണ് ചികില്‍സയിലുള്ളത്. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 507 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.




Similar News