കോഴിക്കോട്: ജില്ലയില്‍ ഇന്ന് 451 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏട്ടുപേര്‍ക്ക് പോസിറ്റീവായി. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 415 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6436 പേരെ പരിശോധനക്ക് വിധേയരാക്കി. മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 421 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു