കുറ്റിയാടി ദേശം പൗരത്വബില്‍ തള്ളിക്കളയുന്നു; ബഹുജന പ്രതിഷേധം 17ന്
സിറ്റിസണ്‍സ് എഗൈന്‍സ്റ്റ് സിഎബി & എന്‍ആര്‍സി എന്ന പേരിലാണ് കൂട്ടായ്മ. എംഐയുപി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ഖാലിദ് മൂസ ആമുഖപ്രഭാഷണം നടത്തി.
കുറ്റിയാടി: 'കുറ്റിയാടി ദേശം പൗരത്വബില്‍ തള്ളിക്കളയുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തി കുറ്റിയാടിയില്‍ ബഹുജന കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനിച്ചു. സിറ്റിസണ്‍സ് എഗൈന്‍സ്റ്റ് സിഎബി & എന്‍ആര്‍സി എന്ന പേരിലാണ് കൂട്ടായ്മ. എംഐയുപി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ഖാലിദ് മൂസ ആമുഖപ്രഭാഷണം നടത്തി. ടി നാരയണന്‍ വട്ടോളി, പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, സി കെ കരുണന്‍ മാസ്റ്റര്‍, എ എഫ് എം അബ്ദുല്ല സംസാരിച്ചു.
കുറ്റിയാടി ദേശം പൗരത്വബില്‍ തള്ളിക്കളയുന്നു എന്ന മുദ്രാവാക്യമുയര്‍ത്തി ഈമാസം 17ന് വൈകീട്ട് 4ന് സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായുള്ള സ്വാഗതസംഘവും രൂപീകരിച്ചു. ടി നാരയണന്‍ വട്ടോളി (ചെയര്‍മാന്‍), ഖാലിദ് മൂസ നദ്‌വി (ജനറല്‍ കണ്‍വീനര്‍), തുറക്കലക്കണ്ടി കുഞ്ഞബ്ദുല്ല (ട്രഷറര്‍), പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഇ കെ കെ കരണ്ടോട്, വി പി ജമാല്‍, കെ എസ് ബഷീര്‍, എം എഫ് എ അബ്ദുല്ല (വൈസ് ചെയര്‍മാന്‍മാര്‍), സി കെ കരുണന്‍ മാഷ്, സക്കീര്‍ മാസ്റ്റര്‍, എന്‍ കെ റഷിദ് ഉമരി, ഉമര്‍ കുറ്റിയാടി, വി പി അസീസ് (കണ്‍വീനര്‍മാര്‍).