കുന്ദമംഗലത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്‌റസാ അധ്യാപകന് ദാരുണാന്ത്യം
പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അപകടം.

കോഴിക്കോട്; കുന്ദമംഗലം പതിമംഗലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യാത്രികനായ മദ്‌റസാ അധ്യാപകന്‍ മരിച്ചു. മഞ്ചേരി നെല്ലിക്കുത്ത് ജസില്‍ സുഹുരി (22) ആണ് മരിച്ചത്. സുഹൃത്ത് കാവന്നൂര്‍ സ്വദേശി ഷഹബാസിന്(24) ഗുരുതരമായി പരിക്കേറ്റു. ഗുണ്ടല്‍പേട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും സുഹുരി സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അപകടം.