മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വികസനം: ഭൂവുടമകള്‍ രേഖകള്‍ ഹാജരാക്കണം

Update: 2020-09-24 14:37 GMT

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിന് ചേവായൂര്‍, വേങ്ങേരി വില്ലേജുകളിലെ ഭൂവുടമകള്‍ അസല്‍ രേഖകള്‍ സഹിതം സിവില്‍ സ്‌റ്റേഷനിലുള്ള കോഴിക്കോട് നഗരപാത വികസന പദ്ധതി സ്‌പെഷ്യല്‍ തഹസില്‍രുടെ ഓഫിസുമായി ബന്ധപ്പെടണം. റോഡ് വികസനത്തിന് സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് മുന്‍ഗണന ക്രമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തിയാണ് തുക വിതരണം ചെയ്യുക.

Mananchira-Vellimad Kunnu Road Development: Landowners are required to produce documents


Tags:    

Similar News