ഒക്ടോബര്‍ രണ്ട് എസ്ഡിപിഐ സേവന സമര്‍പ്പണ ദിനമായി ആചരിക്കും

Update: 2021-09-18 08:16 GMT

കോഴിക്കോട്: ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ സേവന സമര്‍പ്പണ ദിനമായി ആചരിക്കാന്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ബ്രാഞ്ച് തലങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍, രക്തദാനം, ബോധവല്‍ക്കരണ ക്ലാസ്, മാസ്‌ക്ക് വിതരണം, സാനിറ്റൈസര്‍ വിതരണം, വൃക്ഷത്തൈ നടല്‍, ശ്രമദാനം തുടങ്ങി വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം വടകരയില്‍ നടത്തും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.


 ജില്ലാ വൈസ് പ്രസിഡന്റ് പി വി ജോര്‍ജ്, വാഹിദ് ചെറുവറ്റ, ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ പി ഗോപി, റഹ്മത്ത് നെല്ലൂളി, നിസാം പൂത്തൂര്‍, കെ ഷെമീര്‍, ട്രഷറര്‍ ടി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുസ്തഫ പാലേരി, സലിം കാരാടി, എന്‍ജിനീയര്‍ എം എ സലിം, കെ അബ്ദുല്‍ ജലീല്‍ സഖാഫി, പി ടി അബ്ദുല്‍ ഖയ്യൂം, ടി പി മുഹമ്മദ്, കെ കെ ഫൗസിയ, പി നിസാര്‍ അഹമ്മദ്, വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സാദിഖ് (കുറ്റിയാടി), ശംസീര്‍ ചോമ്പാല, കെ വി പി ഷാജഹാന്‍ (വടകര), സി കെ റഹിം മാസ്റ്റര്‍, ബഷീര്‍ ചീക്കോന്ന് (നാദാപുരം), സാദിഖ് എടക്കടകണ്ടി (കൊയിലാണ്ടി), ഉമ്മര്‍ പാറക്കല്‍ (ബാലുശ്ശേരി), സി പി ബഷീര്‍ (കൊടുവള്ളി), ബഷീര്‍ അമ്പലത്തിങ്കല്‍, സലാം ഹാജി (തിരുവമ്പാടി), ഹുസൈന്‍ മണക്കടവ്, ലത്തീഫ് ആണോറ (കുന്ദമംഗലം), പി കെ അന്‍വര്‍ (എലത്തൂര്‍), കെ പി ജാഫര്‍, പി പി നൗഷീര്‍ (സൗത്ത്), ഷാനവാസ് മാത്തോട്ടം (ബേപ്പൂര്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇസ്മായില്‍ കമ്മന, സിദ്ദീഖ് ഈര്‍പ്പോണ (എസ്ഡിടിയു), സുബൈദ കാരന്തൂര്‍ (വിമന്‍ ഇന്ത്യ മൂവ്‌മെന്റ്), ഇ നാസര്‍ (പ്രത്യാശ സ്വയം സഹായം സംഘം, അയല്‍പക്ക കൂട്ടായ്മ) അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

Tags:    

Similar News