കോഴിക്കോട് ജില്ലയില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി

Update: 2020-10-11 07:03 GMT

കോഴിക്കോട്: ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഹാര്‍ബറുകളുടെ പ്രവര്‍ത്തനം. 50 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമേ ഒരു ദിവസം ഹാര്‍ബറില്‍ ജോലി ചെയ്യാന്‍ അനുമതിയുള്ളു

കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിലും മത്സ്യബന്ധന തുറമുഖങ്ങളിലും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കിയത്. തുടര്‍ച്ചയായി ഹാര്‍ബറുകള്‍ അടച്ചിടുന്നതിലൂടെ നിരവധി പേരുടെ ഉപജീവനമാര്‍ഗം തടസപെട്ടിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കാവു. ഹാര്‍ബറുകളിലേക്ക് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമേ പ്രവേശനം ഉണ്ടാകു. തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും. പ്രദേശങ്ങള്‍ നിയന്ത്രണ മേഖലകളായി തുടരും. അതേ സമയം കോഴിക്കോട് ജില്ലയില്‍ രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 1324 പേര്‍ക്ക് രോഗബാധയുണ്ടായി. കോഴിക്കോട് കോര്‍പറേഷന്‍ പരിതിയിലാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്. വടകര, ഒളവണ്ണ മേഖലകളിലും രോഗവ്യാപനം രൂക്ഷമാണ്.




Similar News