സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരേ എസ് ഡിപിഐ പ്രതിഷേധ ധര്‍ണ

Update: 2022-03-25 11:55 GMT

വടകര: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരേ എസ് ഡിപിഐ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധ ധര്‍ധ സംഘടിപ്പിച്ചു. ഭൂനികുതി, കെട്ടിടനികുതി, വൈദ്യുതി ചാര്‍ജ്, വെള്ളകരം, മോട്ടോര്‍ വാഹന നികുതി ഉള്‍പ്പടെ കുത്തനെ ഉയര്‍ത്തിയ ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരേ എസ് ഡിപിഐ പഞ്ചായത്ത്/ മുനിസിപ്പല്‍ തലങ്ങളിലാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. വടകര വില്ലേജ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല്‍ ഉദ്ഘാടനം ചെയ്തു.


 അഴിയൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാനും ചോറോട് പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ ധര്‍ണ മണ്ഡലം വൈസ് പ്രസിഡന്റ് സാലിം അഴിയൂരും ഒഞ്ചിയം പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ ധര്‍ണ മണ്ഡലം വൈസ് പ്രസിഡന്റ് നൈസാ നസീറും ഏറമല പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ നവാസ് കുന്നുമ്മകരയും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ പരിപാടികള്‍ക്ക് മണ്ഡലം കമ്മിറ്റി അംഗം സിദ്ദീഖ് പുത്തൂര്‍, സര്‍ജാസ് കുഞ്ഞിപ്പള്ളി, സാഹിര്‍ പുനത്തില്‍, കെ കെ ബഷീര്‍, ആസിഫ് ചോറോട്, ശാക്കിര്‍ ഓര്‍ക്കാട്ടേരി, എ കെ സൈനുദ്ദീന്‍, സബാദ് അഴിയൂര്‍, കെ പി മഷ്ഹൂദ്, ഹംസ ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News