പ്ലസ്‌വണ്ണിന് മലപ്പുറത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കുക; എസ്ഡിപിഐ ധര്‍ണ നടത്തി

Update: 2021-10-29 13:42 GMT

മലപ്പുറം: പ്ലസ്‌വണ്ണിന് മലപ്പുറത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് ധര്‍ണ നടത്തി. എസ്ഡിപിഐ തിരൂരങ്ങാടി മുനിസിപ്പല്‍ പ്രസിഡന്റ് ജാഫര്‍ ചെമ്മാട് അധ്യക്ഷത വഹിച്ചു. മണ്ടലം ഉപാധ്യക്ഷന്‍ ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന കേരള രൂപീകരണം തൊട്ട് നേരിടുന്നതാണന്നും ഇന്നുവരെ ഇതിന് പരിഹാരം കാണാത്തത് എന്തുകൊണ്ടാണന്ന് മറുപടി പറയേണ്ടത് ഇരുമുന്നണികളാണന്നും അദ്ദേഹം പറഞ്ഞു. സൈതുപള്ളി പടി (വെല്‍ഫയര്‍ പാര്‍ട്ടി, യാസിന്‍ തിരൂരങ്ങാടി, (പിഡിപി) മുഹമ്മദ് ഹാസിഫ് (കാംപസ് ഫ്രണ്ട്), ഇജാസ് (ഫ്രറ്റേണിറ്റി), അബ്ബാസ് (പോപുലര്‍ ഫ്രണ്ട്), മുഹമ്മദ് ജമാല്‍ സംസാരിച്ചു.

Tags:    

Similar News