പന്തിരിക്കര: സൗജന്യമായി 80 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ തീരുമാനിച്ച മുബാറഖ് ഹോട്ടല്‍ ഉടമയായ മുസാക്കയെ എസ്ഡിപിഐ പന്തിരിക്കര ബ്രാഞ്ച് 'ലോക ഭക്ഷ്യദിനത്തില്‍' ആദരിച്ചു. ഇത്തരത്തിലുള്ള സേവനം ചെയ്യുന്നത് മാതൃകാപരവും ഗുണകരവുമാണെന്ന് ബ്രാഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു. സാധാരണക്കാരനുപോലും പലതും സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് മുസാക്കയുടേത്. സാമൂഹികപരമായ മാറ്റങ്ങള്‍ക്ക് ഇത്തരത്തിലുള്ള സേവനങ്ങള്‍ കാരണമാവും. നിത്യവരുമാനമില്ലാത്ത രോഗികളായ ആളുകള്‍ക്ക് നിലവില്‍ നല്‍കിവരുന്ന ഭക്ഷണവിതരണം വിപുലീകരിക്കാന്‍ തിരുമാനിച്ചത് അഭിനന്ദനാര്‍ഹമാണ്.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി അരവിന്ദാക്ഷന്‍ മൊമന്റോ നല്‍കി. എസ്ഡിപിഐ പന്തിരിക്കര ബ്രാഞ്ച് പ്രസിഡന്റ് ഒ ടി അലി പൊന്നാട അണിയിച്ചു. എസ്ഡിടിയു പേരാമ്പ്ര മേഖലാ സെക്രട്ടറി നൗഫല്‍ പട്ടാണിപ്പറ, പോപുലര്‍ ഫ്രണ്ട് പന്തിരിക്കര യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കണ്ടോത്ത്, സിപിഎം പന്തിരിക്കര ബ്രാഞ്ച് സെക്രട്ടറി ഉണ്ണി വേങ്ങേരി, എ കെ ആര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.