മരുതോങ്കര: ഭൂനികുതി ഉള്‍പ്പടെയുള്ള നികുതി വര്‍ധന അടിച്ചല്‍പ്പിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. കുത്തക മുതലാളിമാര്‍ക്ക് വേണ്ടി സൗകര്യമൊരുക്കാന്‍ കോടികള്‍ കടമെടുക്കുന്ന സര്‍ക്കാര്‍ അധിക വരുമാനം കണ്ടെത്താന്‍ സാധാരണക്കാരെ പിഴിയുകയാണ്. അവശ്യവസ്തുക്കളുടെ വില ദിനേന വര്‍ധിച്ച് ജനജീവിതം വഴിമുട്ടുന്ന കാലത്താണ് ഇത്തരം ക്രൂരത. എസ് ഡിപിഐ മരുതോങ്കര വില്ലേജ് ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരെ പരിഗണിക്കാത്ത സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് ഡിപിഐ മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് സി വി അഷ്‌റഫ്, വില്ലേജ് ഓഫിസ് അധികാരിക്ക് നിവേദനം നല്‍കി സെകട്ടറി വി പി റഫീഖ്, ട്രഷര്‍ വി ഹാരിസ്, നാദാപുരം മണ്ഡലം കമ്മിറ്റി അംഗം കെ കെ മുജീബ്, മണ്ണൂര്‍ ബ്രാഞ്ച് പ്രസിഡന്റ് കെ കെ നാസര്‍, സമീര്‍ കാവില്‍, എം കെ ഷഫീക്, അഷ്‌റഫ്, അനസ് എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ശരീഫ് ടി പി പങ്കെടുത്തു.