അമിത നികുതി ചുമത്തല്‍ ജനങ്ങള്‍ക്കുമേല്‍ ദുരിതം വിതച്ചുകൊണ്ടാവരുത്: അബ്ദുല്‍ ജലീല്‍ സഖാഫി
കൊയിലാണ്ടി: അമിത നികുതി ചുമത്തല്‍ ജനങ്ങള്‍ക്കുമേല്‍ ദുരിതം വിതച്ചുകൊണ്ടാവരുതെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി.
കൊയിലാണ്ടി പന്തലായനി വില്ലേജ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂനികുതി, കെട്ടിട നികുതി, വൈദ്യുതി ചാര്‍ജ്, വെള്ളകരം, മോട്ടോര്‍ വാഹന നികുതി ഉള്‍പ്പെടെ കുത്തനെ ഉയര്‍ത്തിയ ഇടതുസര്‍ക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരേ എസ് ഡിപിഐ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.
പയ്യോളി കിഴൂരിലെ വില്ലേജ് ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ മണ്ഡലം പ്രസിഡന്റ് റിയാസ് പയ്യോളി ഉദ്ഘാടനം ചെയ്തു. ധര്‍ണയ്ക്ക് ഷേശം വില്ലേജ് ഓഫിസര്‍മാര്‍ക്ക് നിവേദനം നല്‍കി. യു പി ജലീല്‍, കെ കെ ഫൈസല്‍, മിദ്‌ലാജ്, അഷ്‌റഫ് ചിറ്റാരി, നൂറുദ്ദീന്‍ പയ്യോളി, എസ് കെ മുനീര്‍, അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.