കൊവിഡ് പ്രോട്ടോകോള്‍ ലംഘനം; കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു
കോഴിക്കോട്: ബേപ്പൂര്‍ ബീച്ചുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ജില്ലയിലെ ബീച്ചുകള്‍ തുറന്നുകൊടുക്കുന്നതിന്് നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാം എന്നായിരുന്നു ഉത്തരവ്. കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കാതെ ആളുകള്‍ എത്തുന്നത്് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ബേപ്പൂര്‍ സെക്ടര്‍ മജിസ്‌ട്രേട്ടും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയും റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നിരോധിച്ചിട്ടുളളത്.