ജാമിഅഃ നൂരിയ്യഃ അറബിയ്യഃ വാര്‍ഷികം; ആമില സംഗമം നടന്നു
മജ്ലിസുന്നൂര്‍ ആത്മീയ പ്രഭയില്‍ നിറഞ്ഞ മനസോടെ പ്രാര്‍ത്ഥനയിലലിഞ്ഞ് മജ്ലിസുന്നൂര്‍ സംഗമത്തില്‍ ആയിരങ്ങള്‍ ഒരുമിച്ച് കൂടി.
പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 61ാം വാര്‍ഷിക 59ാം സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ആമില സംഗമം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ഹംസ റഹ്‌മാനി കൊണ്ടിപറമ്പ് അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, അബ്ദുല്‍ മജീദ് ദാരിമി വളരാട് സംസാരിച്ചു.
ആമില ഇശ്ഖ് സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് ബാഖവി ചിറയിന്‍കീഴ്, ഡോ. സാലിം ഫൈസി കൊളത്തൂര്‍, മുനീര്‍ ഹുദവി വിളയില്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ശമീര്‍ ഫൈസി ഒടമല സംസാരിച്ചു. ജാമിഅഃ ജൂനിയര്‍ കോളേജുകളുടെ സെനറ്റ് മീറ്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മജ്ലിസുന്നൂര്‍ ആത്മീയ പ്രഭയില്‍ നിറഞ്ഞ മനസോടെ പ്രാര്‍ത്ഥനയിലലിഞ്ഞ് മജ്ലിസുന്നൂര്‍ സംഗമത്തില്‍ ആയിരങ്ങള്‍ ഒരുമിച്ച് കൂടി. അസ്വ്ഹാബുല്‍ ബദ്റിന്റെ നാമങ്ങളും ഖുര്‍ആന്‍ പാരായണവും നടത്തി നാഥനിലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ഥന നിര്‍വഹിച്ചപ്പോള്‍ വിശ്വാസികളുടെ ഹൃദയങ്ങള്‍ കുളിരണിഞ്ഞു. ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ ഭാഗമായി വൈകിട്ട് 7ന് നടന്ന മജ്ലിസുന്നൂര്‍ വാര്‍ഷിക സദസ്സിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി.
ജാമിഅഃ സമ്മേളനോപഹാരം അല്‍ മുനീര്‍ വാര്‍ഷിക പതിപ്പ് ഗഫൂര്‍ നെന്മിനി ഏറ്റുവാങ്ങി. അര്‍ഷല്‍ ഗസ്സാലി വയനാട് അല്‍ മുനീര്‍ പരിജയപ്പെടുത്തി. ജാമിഅഃ കാമ്പസിലെ സോളാര്‍ ഇലക്ട്രിഫിക്കേഷന്‍ പ്രൊജക്ട് സമര്‍പ്പണം അിക്കുഴിയില്‍ ബാപ്പുട്ടി ഫൈസി നിര്‍വ്വിഹിച്ചു. അന്നൂര്‍ മാഗസില്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഏറ്റുവാങ്ങി.