മലപ്പുറം സ്വദേശി മസ്‌കത്തില്‍ മരിച്ചു

Update: 2023-07-23 09:06 GMT





മസ്‌കത്ത്: മലപ്പുറം സ്വദേശി മസ്‌കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെട്ട്യാരങ്ങാടിയിലെ കാച്ചിനിക്കാട്ടെ പരേതനായ ചെറുശ്ശോല ചാത്തന്‍കോട്ടില്‍ കുഞ്ഞിപ്പയുടെയും തൊട്ടിത്തൊടി മറിയുമ്മയുടെയും മകന്‍ പിലാപറമ്പിലെ നൗഫല്‍ ചെറുശ്ശോല(39) ആണ് മരിച്ചത്. പതിനഞ്ച് വര്‍ഷമായി നൗഫല്‍ മസ്‌കത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ശാക്കിയ വറ്റല്ലൂര്‍. മക്കള്‍: സനൂബിയ, ദഹബിയ, ഹാനിമോള്‍. സഹോദരങ്ങള്‍: അലവിക്കുട്ടി (ജിദ്ദ), മുജീബ്, അന്‍സാര്‍ (ഇരുവരും മസ്‌ക്കത്ത്), മൈമൂന എന്ന മുത്തുമോള്‍, ആയിഷ ഏറാം തോട്, നൂര്‍ജഹാന്‍ കൂട്ടില്‍, നസീമ പുഴക്കാട്ടിരി, സൗദ കോഴിക്കോട്, ഗഫൂര്‍ കാച്ചിനിക്കാട്, ആമിന ഹാജിയാര്‍ പള്ളി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും.






Similar News