മലപ്പുറം സ്വദേശി ഒമാനില്‍ മരണപ്പെട്ടു
ഭൗതിക ശരീരം നടപടിക്രമങ്ങള്‍ക്ക് ശേഷം മബെല ഖബര്‍സ്ഥാനില്‍ മറവുചെയ്യമെന്നു ബന്ധുക്കള്‍ അറിയിച്ചു.
മസ്‌കത്ത്: ദീര്‍ഘകാലം പ്രവാസിയായിരുന്ന മലപ്പുറം മൂര്‍ക്കനാട് പഞ്ചായത്ത് വെങ്ങാട് മേല്‍മുറി മഹലില്‍ ദാറുല്‍ ഉലും മദ്രസക്ക് സമീപം താമസിക്കുന്ന പാറപ്പള്ളത് മൊയ്ദീന്‍ (63 വയസ്സ് ) ഒമാനില്‍ വെച്ച് ഇന്നലെ മരണപ്പെട്ടു. ഭൗതിക ശരീരം സുല്‍ത്താന്‍ ഖബൂസ് ഹോസ്പിറ്റലില്‍ സൂക്ഷിക്കുന്നു.മവേല സിറ്റി സെന്റര്‍ അടുത്താണ് താമസം . ഭാര്യ : റുക്കിയ കടശ്ശേരി (മസ്‌കറ്റ് ). മക്കള്‍: ഉബൈദ് (മബെല- മസ്‌കറ്റ് ) മന്‍സൂര്‍ (സീബ്- മസ്‌കറ്റ് )ഷഫീക്ക് (മസ്‌കറ്റ് ) , സല്‍മ, സഫിയ. മരുമകള്‍: ഹമീദ്,ഹൈദര്‍ അലി, ഷമര്‍ബീഗം, നഹിമ . ഭൗതിക ശരീരം നടപടിക്രമങ്ങള്‍ക്ക് ശേഷം മബെല ഖബര്‍സ്ഥാനില്‍ മറവുചെയ്യമെന്നു ബന്ധുക്കള്‍ അറിയിച്ചു.