ജില്ലാ ആശുപത്രിയില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍
തിരൂര്‍: ജില്ലാ ആശുപത്രിയില്‍ രോഗിയുടെ കൂടെ പരിചരണത്തിനു നിന്ന യുവതിക്കെതിരെ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ ലൈംഗിക അതിക്രമം നടത്തിയ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ ഹോട്ടല്‍ ജീവനക്കാരനും മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മന്‍സില്‍ സുഹൈല്‍(37) ആണ് പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി ഒന്നാം തീയതി പുലര്‍ച്ചെ ആശുപത്രിയിലെ ഐ.സി.യുവിനു സമീപം ഉറങ്ങുകയായിരുന്ന യുവതിയോട് ആണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞദിവസം തിരൂര്‍ ടൗണില്‍ വച്ച് പിടികൂടിയത്. തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം.കെ രമേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ പ്രതീഷ് കുമാര്‍ സി.പി.ഒ മാരായ ധനീഷ് കുമാര്‍, ബിനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.