സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കാനുള്ള ശ്രമം അവസാനിപ്പിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
താനൂര്‍: രാഷ്ട്രീയലാഭങ്ങള്‍ക്കായി സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കാനുള്ള ശ്രമം രാഷ്ട്രീയപ്പപാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസ്സാഖ് പാലേരി ആവശ്യപ്പെട്ടു. ത്രിപുരയില്‍ ന്യൂനപക്ഷ വേട്ട നടത്തുന്ന സംഘപരിവാറിനെ അധികാരത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്വേഷപ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന വിഷയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി താനൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി താനൂര്‍ മണ്ഡലം പ്രസിഡന്റ് സി പി ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം ഷറഫുദ്ദീന്‍ കൊളാടി, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. എ കെ സഫീര്‍, റഷീദ ഖാജ, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് താനൂര്‍ മണ്ഡലം കണ്‍വീനര്‍ ലൈല ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആദം നിറമരുതൂര്‍, മണ്ഡലം സെക്രട്ടറി പി ടി റഫീഖ് പങ്കെടുത്തു.