വാഹനാപകട നിവാരണത്തിന് ബോധവല്‍ക്കരണമാണാവശ്യം: മലപ്പുറം ജില്ല പോലിസ് മേധാവി
മലപ്പുറം: വാഹനാപകടങ്ങള്‍ കുറക്കാനും ഇല്ലാതാക്കുനുമുള്ള ഒറ്റമൂലി തുടര്‍ച്ചയായുള്ള ബോധവല്‍ക്കരണമാണെന്ന് ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം അഭിപ്രായപ്പെട്ടു. വാഹനങ്ങള്‍ അനവദനീയമായ രീതിയില്‍ ഓടിക്കുന്നതിന് വേണ്ടുന്ന റോഡുനിയമ പരിപാലനം കാര്യക്ഷമമാക്കുകയും നിയമലംഘനങ്ങളെ കര്‍ശനമായി നിയന്ത്രിക്കുകയും വേണം.റോഡുസുരക്ഷ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ വീട്ടമ്മമാരില്‍ നിന്നുണ്ടായാല്‍ ഏറെ പ്രയോചനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
റോഡുസുരക്ഷാ വര്‍ഷാചരണത്തിന്റെ ഭാഗമായി റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് പുത്തനത്താണിയില്‍ സംഘടിപ്പിച്ച റോഡുസുരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.റാഫ് സംസ്ഥാന പ്രസിഡണ്ട് കെഎം.അബ്ദു അധ്യക്ഷനായിരുന്നു. മാധ്യമ അവാര്‍ഡ് ജേതാവ് ബാബു എടയൂര്‍, ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍ ഏകെ.ജയന്‍, മാതൃകാ ഡ്രൈവര്‍മാരായ സുരേഷ്. അസൈനാര്‍, സമദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.റാഫിന്റെ 'ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സ്' എന്ന സൗജന്യമാസ്‌ക്കുകള്‍, റോഡുസുരക്ഷ ലഘുലേഖ എന്നിവ വിതരണം നടത്തി. കുടുംബശ്രീ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ബി.സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.