സിയാല്‍ മോഡലില്‍ 1,000 കോടി മുതല്‍മുടക്കും. കേരള ഇന്‍വെസ്‌റ്റേഴ്‌സ് കോണ്‍ക്ലേവ്

പെരിന്തല്‍മണ്ണ ശിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന കോണ്‍ക്ലേവില്‍ 603 സംരംഭകര്‍ രജിസ്റ്റര്‍ ചെയ്തു. ഇരുന്നൂറോളം നവസംരംഭങ്ങള്‍ ആരംഭിച്ച് 5000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയില്‍ വ്യവസായ എസ്‌റ്റേറ്റില്‍ മുതല്‍മുടക്കാന്‍ 306 പേരും വാണിജ്യ ഇടങ്ങളില്‍ മുതല്‍മുടക്കാന്‍ 403 സംരംഭകരും തയ്യാറായി. ഇതിലൂടെ ഏതാണ്ട് 500 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്.

Update: 2019-02-16 14:08 GMT

പെരിന്തല്‍മണ്ണ: വാണിജ്യവ്യവസായ സംരംഭകര്‍ക്ക് അര്‍ഹമായ പ്രോല്‍സാഹനം നല്‍കി നൂതനസംരംഭങ്ങളിലൂടെ തൊഴിലും സാമ്പത്തിക ഉല്‍പാദനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പെരിന്തല്‍മണ്ണ നഗരസഭയുടെ സംരംഭകത്വ വികസനക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരള ഇന്‍വെസ്‌റ്റേഴ്‌സ് കോണ്‍ക്ലേവില്‍ സംരംഭകരെ സംയോജിപ്പിച്ച് 1,000 കോടി രൂപ മുതല്‍മുടക്കില്‍ സിയാല്‍ മോഡലില്‍ പുതിയ ടൗണ്‍ഷിപ്പ് രൂപീകരിക്കാന്‍ നിര്‍ദേശമുയര്‍ന്നു. ഇതിന് നഗരസഭ നേതൃത്വം നല്‍കുമെന്നും ഇതിനാവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ കോണ്‍ക്ലേവില്‍ പ്രഖ്യാപിച്ചു.

പെരിന്തല്‍മണ്ണ ശിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന കോണ്‍ക്ലേവില്‍ 603 സംരംഭകര്‍ രജിസ്റ്റര്‍ ചെയ്തു. ഇരുന്നൂറോളം നവസംരംഭങ്ങള്‍ ആരംഭിച്ച് 5000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയില്‍ വ്യവസായ എസ്‌റ്റേറ്റില്‍ മുതല്‍മുടക്കാന്‍ 306 പേരും വാണിജ്യ ഇടങ്ങളില്‍ മുതല്‍മുടക്കാന്‍ 403 സംരംഭകരും തയ്യാറായി. ഇതിലൂടെ ഏതാണ്ട് 500 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. 603 സംരംഭകര്‍ പങ്കെടുത്ത കോണ്‍ക്ലേവില്‍ ആറോളം നൂതനസംരംഭങ്ങള്‍ അവതരിപ്പിച്ചു വിവിധ സെഷനുകളിലായി ഈസ് റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, കിംസ് അല്‍ ശിഫ വൈസ് ചെയര്‍മാന്‍ പി ഉണ്ണീന്‍, മൗലാന ആശുപത്രി എംഡി നാലകത്ത് റഷീദ്, അല്‍ സലാമ ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ.ഷംസുദ്ദീന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോക്ടര്‍ അമിന സിത്താര എന്നിവര്‍ സംരംഭക അനുഭവങ്ങള്‍ പങ്കുവച്ചു. വ്യവസായ വകുപ്പ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് വ്യവസായ ഓഫിസര്‍ കെ പി വരുണ്‍ വിശദീകരിച്ചു. താലൂക്കിലെ പ്രമുഖരായ 13 സംരംകരെ ആദരിച്ച ചടങ്ങില്‍ മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ചു. വി കെ സി മുഹമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി.

വിവിധ സെക്ഷനുകളിലായി ദാമോദര്‍ അവണൂര്‍, പി എം എ സലാം, എ വി റഫീഖ്, ജയന്‍ മീത്തില്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിഷി അനില്‍രാജ്, കെ സി മൊയ്തീന്‍കുട്ടി, പി ടി ശോഭന ടീച്ചര്‍, രതി അല്ലക്കാട്ടില്‍, കിഴിശ്ശേരി മുസ്തഫ, പത്തത്ത് ആരിഫ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓഡിനേറ്റര്‍ സി കെ ഹേമലത, നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ്, നഗരസഭ സെക്രട്ടറി അബ്ദുല്‍ സജിം, വി രമേശന്‍, വി ബാബുരാജ്, എ കെ മുസ്തഫ, ചമയം ബാപ്പു, കെ സുബ്രഹ്്മണ്യന്‍, ഡോ.കെ എ സീതി, സലിം തേനാരി, എം പ്രേമലത, കെ ടി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News