മലപ്പുറം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, സ്വന്തം വാഹനമില്ലാത്തവരെയും നാട്ടിലെത്തിക്കാന്‍ ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ ദുരീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ് ലിം ലീഗ് എംഎല്‍എമാര്‍ വിവിധ കലക്ടറേറ്റുകള്‍ക്കു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ
അഡ്വ. എം ഉമര്‍, ടി എ അഹമ്മദ് കബീര്‍, മഞ്ഞളാംകുഴി അലി, അഡ്വ. കെ എന്‍ എ ഖാദര്‍, പ്രഫ. ആബിദ് ഹുസയ്ന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്കൃഷ്ണന്‍ സംസാരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്കും സമയബന്ധിതമായി പാസ് അനുവദിക്കണമെന്ന് എംഎല്‍എമാര്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന് ല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.