കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,499 പേര്‍ക്ക് വൈറസ് ബാധ; 4,613 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റീവിറ്റി 28.75 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,363 പേര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ 0. ഉറവിടമറിയാതെ 73 പേര്‍ക്ക്. രോഗബാധിതരായി ചികിത്സയില്‍ 48,142 പേര്‍. ആകെ നിരീക്ഷണത്തിലുള്ളത് 65,780 പേര്‍.
മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച 3,499 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. 28.75 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതേസമയം 4,613 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,05,475 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,363 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 73 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 58 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
65,780 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 48,142 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,555 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 286 പേരും 206 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 729 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 776 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കോവിഡ് വ്യാപനം ആശങ്കയായി തുടരുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇക്കാര്യത്തിലുണ്ടാകുന്ന ഓരോ വീഴ്ചകളും ഗുരുതരമായ ആരോഗ്യ വെല്ലുവിളി സൃഷ്ടിക്കും. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. വീടുകളിലും അതീവ ജാഗ്രത പുലര്‍ത്തണം.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വെള്ളിയാഴ്ച (മെയ് 21) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 49
ആലങ്കോട് 33
ആലിപ്പറമ്പ് 28
അമരമ്പലം 20
ആനക്കയം 28
അങ്ങാടിപ്പുറം 37
അരീക്കോട് 39
ആതവനാട് 43
ഊരകം 90
ചാലിയാര്‍ 01
ചീക്കോട് 18
ചേലേമ്പ്ര 26
ചെറിയമുണ്ടം 08
ചെറുകാവ് 27
ചോക്കാട് 84
ചുങ്കത്തറ 15
എടക്കര 25
എടപ്പറ്റ 23
എടപ്പാള്‍ 30
എടരിക്കോട് 45
എടവണ്ണ 28
എടയൂര്‍ 15
ഏലംകുളം 13
ഇരിമ്പിളിയം 16
കാലടി 31
കാളികാവ് 27
കല്‍പകഞ്ചേരി 27
കണ്ണമംഗലം 55
കരുളായി 12
കരുവാരക്കുണ്ട് 14
കാവനൂര്‍ 41
കീഴാറ്റൂര്‍ 36
കീഴുപറമ്പ് 25
കോഡൂര്‍ 13
കൊണ്ടോട്ടി 60
കൂട്ടിലങ്ങാടി 08
കോട്ടക്കല്‍ 61
കുറുവ 39
കുറ്റിപ്പുറം 09
കുഴിമണ്ണ 14
മക്കരപ്പറമ്പ് 25
മലപ്പുറം 147
മമ്പാട് 22
മംഗലം 31
മഞ്ചേരി 129
മങ്കട 13
മാറാക്കര 17
മാറഞ്ചേരി 116
മേലാറ്റൂര്‍ 22
മൂന്നിയൂര്‍ 57
മൂര്‍ക്കനാട് 58
മൂത്തേടം 27
മൊറയൂര്‍ 09
മുതുവല്ലൂര്‍ 09
നന്നമ്പ്ര 24
നന്നംമുക്ക് 38
നിലമ്പൂര്‍ 69
നിറമരുതൂര്‍ 12
ഒതുക്കുങ്ങല്‍ 16
ഒഴൂര്‍ 03
പള്ളിക്കല്‍ 15
പാണ്ടിക്കാട് 26
പരപ്പനങ്ങാടി 33
പറപ്പൂര്‍ 25
പെരിന്തല്‍മണ്ണ 48
പെരുമണ്ണ ക്ലാരി 15
പെരുമ്പടപ്പ് 25
പെരുവള്ളൂര്‍ 60
പൊന്മള 34
പൊന്മുണ്ടം 17
പൊന്നാനി 63
പൂക്കോട്ടൂര്‍ 18
പോരൂര്‍ 53
പോത്തുകല്ല് 02
പുലാമന്തോള്‍ 34
പുളിക്കല്‍ 31
പുല്‍പ്പറ്റ 05
പുറത്തൂര്‍ 34
പുഴക്കാട്ടിരി 16
താനാളൂര്‍ 60
താനൂര്‍ 14
തലക്കാട് 41
തവനൂര്‍ 15
താഴേക്കോട് 91
തേഞ്ഞിപ്പലം 20
തെന്നല 24
തിരുനാവായ 16
തിരുവാലി 16
തൃക്കലങ്ങോട് 40
തൃപ്രങ്ങോട് 18
തുവ്വൂര്‍ 25
തിരൂര്‍ 62
തിരൂരങ്ങാടി 46
ഊര്‍ങ്ങാട്ടിരി 16
വളാഞ്ചേരി 42
വളവന്നൂര്‍ 34
വള്ളിക്കുന്ന് 32
വട്ടംകുളം 22
വാഴക്കാട് 07
വാഴയൂര്‍ 08
വഴിക്കടവ് 10
വെളിയങ്കോട് 52
വേങ്ങര 46
വെട്ടത്തൂര്‍ 20
വെട്ടം 29
വണ്ടൂര്‍ 82
മലപ്പുറം ജില്ലയില്‍ 6,60,698 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. ബുധനാഴ്ച വരെ 6,60,698 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5,31,027 പേര്‍ക്ക് ഒന്നാം ഡോസും 1,29,671 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 22 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. ആരോഗ്യ പ്രവര്‍ത്തകരില്‍ 39,313 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 28,008 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 17,678 പേര്‍ക്ക് ഒന്നാം ഡോസും 16,892 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,899 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,546 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,40,468 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 71,872 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്.