മാധ്യമപ്രവര്‍ത്തകനെതിരേ സൈബര്‍ ആക്രമണം; പോലിസ് നടപടി സ്വീകരിക്കണമെന്ന് ആവശ്യം

Update: 2021-05-11 07:29 GMT

മലപ്പുറം: കണ്ടെയ്ന്‍്‌മെന്റ് സോണില്‍ അടച്ചുപൂട്ടിയ റോഡ് ബലം പ്രയോഗിച്ച് തുറന്ന സംഭവം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരേ സൈബര്‍ ആക്രമണം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കണ്ടെയ്ന്‍്‌മെന്റ് സോണായി പ്രഖ്യാപിച്ച വാഴക്കാട് പഞ്ചായത്തില്‍ പോലിസ് അടച്ച റോഡുകള്‍ വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ തുറന്നുകൊടുത്ത സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയ ഉമറലി ശിഹാബിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടത്തുന്നത്.

റോഡ് തുറന്ന സംഭവത്തെത്തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. ഇത് റിപോര്‍ട്ട് ചെയ്തതിനാണ് കെആര്‍എംയു ജില്ലാ കമ്മിറ്റിയംഗവുമായ ഉമറലി ശിഹാബിനെ അപകീര്‍ത്തിപ്പെടുത്തുന്നത്. സംഭവത്തിന്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, വാഴക്കാട് എസ്‌ഐ എന്നിവര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ കേരള റിപോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് പി ആര്‍ ഹരികുമാര്‍, സെക്രട്ടറി അനീഷ് ശുകപുരം എന്നിവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News