നിയന്ത്രണം വിട്ടുമറിഞ്ഞ ജീപ്പിനടിയില്‍പെട്ട് ഡ്രൈവര്‍ മരിച്ചു
ശനിയാഴ്ച രാവിലെ 8:30 ഓടെ സമീപത്തെ സ്‌കൂളിലേക്ക് കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ പോവുന്നതിനിടെയായിരുന്നു അപകടം. സ്ഥിരമായി പോവാറുള്ള റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മറ്റൊരു താല്‍ക്കാലിക റോഡിലൂടെ പോവുന്നതിനിടെയാണ് ജീപ്പ് മറിഞ്ഞത്.
പുത്തനത്താണി: കല്‍പകഞ്ചേരി തവളംചിന നൊട്ടപ്പുറത്തിന് സമീപം നിയന്ത്രണംവിട്ടു മറിഞ്ഞ ജീപ്പിനടിയില്‍പെട്ട് ഡ്രൈവര്‍ മരിച്ചു. മഞ്ഞച്ചോല സ്വദേശി ചക്ക്ങ്ങല്‍തൊടി അച്ചുമാന്റെ മകന്‍ സുനില്‍കുമാര്‍ (35) എന്ന മണിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8:30 ഓടെ സമീപത്തെ സ്‌കൂളിലേക്ക് കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ പോവുന്നതിനിടെയായിരുന്നു അപകടം. സ്ഥിരമായി പോവാറുള്ള റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മറ്റൊരു താല്‍ക്കാലിക റോഡിലൂടെ പോവുന്നതിനിടെയാണ് ജീപ്പ് മറിഞ്ഞത്.
ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ സംഭവം നടന്ന് ഏറെനേരം കഴിഞ്ഞാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ഉടന്‍തന്നെ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ വാഹനം നീക്കിയെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ സുനില്‍ മരിച്ചിരുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അവിവാഹിതനാണ്. അമ്മ: കാര്‍ത്ത്യായിനി. സഹോദരങ്ങള്‍: അനില്‍, ബീന, റീന.