കര്‍ഷകരെ സമരമുഖത്തേക്ക് തള്ളിവിടരുത്: സ്വതന്ത്ര കര്‍ഷക സംഘം

Update: 2020-06-25 12:07 GMT

മലപ്പുറം: ലോക്ക് ഡൗണ്‍ മൂലം മറ്റെല്ലാ മേഖലയേക്കാളും തകര്‍ച്ച നേരിടുന്നത് കാര്‍ഷിക മേഖലയാണെന്നത് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരുകള്‍ കര്‍ഷകരെ ദുരിതത്തിലാഴ്ത്തി സമരമുഖത്തേക്ക് തള്ളിവിടുകയാണെന്ന് സ്വതന്ത്രകര്‍ഷക സംഘം മലപ്പുറം ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. നാളികേത്തിനു കിലോ 40 രൂപ വില നിശ്ചയിച്ച് സംഭരണം ഉടന്‍ ആരംഭിക്കണം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ഷകനു മതിയായ വില കിട്ടുന്നതിനു വേണ്ട നടപടികളെടുക്കണം. വന്യ മൃഗങ്ങളില്‍ നിന്ന് കാര്‍ഷിക വിളകളെ രക്ഷിക്കാന്‍ ഇടപെടണം തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഒരു മാസം നീണ്ടുനിന്ന ഭക്ഷ്യ സുരക്ഷയ്ക്ക് ആര്‍ജ്ജവം 2020 പദ്ധതി വന്‍വിജയമാക്കിയ മുഴുവന്‍ കര്‍ഷകരെയും യോഗം അഭിനന്ദിച്ചു. തുടര്‍ പരിപാടികള്‍ വിജയിപ്പിക്കണമെന്നും പ്രസിഡന്റ് എ കെ സൈതലവി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു.

    പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന സര്‍ക്കാര്‍ നടപടികളില്‍ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തകയും പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ നഹ, ഖജാഞ്ചി ടി മൂസ ഹാജി, പി കെ അബ്ദുര്‍റഹ്മാന്‍, യൂസുഫലി ചങ്ങരംകുളം, പി എ സലാം, സി അബ്ദുല്‍ കരീം, ലുക്മാന്‍ അരീക്കോട്, ടി പി സിദ്ദീഖ്, എ ഹൈദ്രോസ് ഹാജി, യു കുഞ്ഞിമുഹമ്മദ്, ടി പി ഹൈദരലി, അഡ്വ. ആരിഫ്, കെ പി ഉമര്‍, കെ കലാം, സി അബൂബക്കര്‍ ഹാജി, അസൈന്‍ ഹാജി, ടി കെ റഷീദ്, പി ടി മൊയ്തീന്‍ കുട്ടി, മുഹമ്മദലി അരിക്കത്ത്, ഏലാമ്പ്ര ബാപ്പുട്ടി, ഹബീബ് റഹ്മാന്‍ ഗുരിക്കള്‍, സി കെ എ ബാപ്പു ഹാജി, ബഷീര്‍ മുതുവല്ലൂര്‍, എം എം യൂസുഫ്, എ ഉണ്ണീന്‍കുട്ടി, സലാം പറപ്പൂര്‍, വി പി എ ശുക്കൂര്‍, കുഞ്ഞാപ്പു കോട്ടക്കല്‍, ചെമ്മല മുഹമ്മദ് ഹാജി, ഇ പോക്കര്‍, സത്താര്‍ ഏറനാട്, കെ പി നാസര്‍, സി ടി നാസര്‍, വി പി ബാവ, എ അഹമ്മദ് കുട്ടി, മുജീബ് റഹ്മാന്‍, അബ്ദുര്‍റഹ്മാന്‍, കെ വി യൂസുഫ് ഹാജി, കെ കുഞ്ഞുട്ടി, നൗഷാദലി, ഷരീഫ് പുറത്തൂര്‍, എ മരക്കാര്‍ ഹാജി സംസാരിച്ചു.




Tags:    

Similar News