പെരിന്തല്‍മണ്ണ: മുന്‍ നഗരസഭ ചെയര്മാന് മുഹമ്മദ് സലീമിന്റെ പിതാവ് മുത്തങ്ങയില്‍ അലി നിര്യാതനായി. പെരിന്തല്‍മണ്ണ പാതായ്ക്കര മഹല്ലില്‍ താമസിക്കുന്ന മുത്തങ്ങയില്‍ അലി (85) ആണ് മരിച്ചത്. ഖബറടക്കം രാവിലെ 11.30ന് പാതായ്ക്കര മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.
ഭാര്യ: കൊടക്കാട്ടുതൊടി സൈനബ മണ്ണാര്‍മല. മക്കള്‍: എം മെഹറുന്നിസ (ദുബയ്), എം മുഹമ്മദ് സലിം, (മുന്‍ നഗരസഭാ ചെയര്മാന്, പെരിന്തല്‍മണ്ണ), എം ജാസ്മിന്, എം ഷാനവാസ് (ലിങ്ക് ഓഫ്സറ്റ്, പെരിന്തല്‍മണ്ണ). മരുമക്കള്‍: സലിം പൂഴിക്കുന്നന്‍ (ബോംബെ സലിം), റസിയ, ബഷീര്‍ ആലിക്കല്‍, സുല്‍ജ.