നിറമരുതൂര്‍ ഡിവിഷനില്‍ ആദ്യവര്‍ഷത്തില്‍ അഞ്ചുകോടിയുടെ പദ്ധതികള്‍

Update: 2021-12-21 10:55 GMT

താനൂര്‍: മലപ്പുറം ജില്ലാ പഞ്ചായത്ത് നിറമരുതൂര്‍ ഡിവിഷനില്‍ ആദ്യത്തെ ഒരുവര്‍ഷം പിന്നിടുമ്പോള്‍ 5കോടി 11 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ എം ഷാഫി അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരുവര്‍ഷം പൂര്‍ത്തിയായ ദിവസം താനൂര്‍ പ്രസ് റിപോര്‍ട്ടേഴ്‌സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. വിവിധ റോഡുകളുടെ നവീകരണത്തിനു 1കോടി 20ലക്ഷവും, വിദ്യഭ്യാസ മേഖലയില്‍ 81.40ലക്ഷവും, തീരദേശ മേഖലയില്‍ ഫിഷറീസ് വിഭാഗത്തിനു 75ലക്ഷവും, പട്ടിക ജാതി (എസ്.സി) വിഭാഗത്തിനു 75ലക്ഷവും വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 65ലക്ഷവും, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി 36.05ലക്ഷവും, കാര്‍ഷിക മേഖലക്ക് 25ലക്ഷവും, ഭവനനിര്‍മാണം ലൈഫിനു ജില്ലാ വിഹിതമായി 24ലക്ഷവും, ടൂറിസം, പരിസ്ഥിതി മേഖലക്ക് 10 ലക്ഷവുമാണ് വിവിധ പദ്ധതികളിലായി നടപ്പാക്കുന്നത്.

വികസന പദ്ധതികള്‍ കൂടാതെ വിവിധ ക്ഷേമ, സേവന പ്രവര്‍ത്തനങ്ങളും കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയിട്ടുണ്ട്. ഡിവിഷനില്‍ കോവിഡ്19 ഹെല്‍പ്പ് ഡസ്‌ക് വഴി ഡോക്ടര്‍മാരുടേയും വളണ്ടിയര്‍മാരുടേയും സേവനം, 55 വാര്‍ഡുകളിലേക്കും മെഡിക്കല്‍ കിറ്റുകള്‍, ബ്രീത്ത്ഈസി ചലഞ്ച് വഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആശ വളണ്ടിയര്‍മാര്‍ക്കും ഡിവിഷനിലെ എല്ലാ ഹൈസ്‌കൂളുകളിലേക്കും മെഡിക്കല്‍ സുരക്ഷാ കിറ്റുകള്‍, ബാല്യം പദ്ധതി വഴി കുട്ടികള്‍ക്ക് ആയുര്‍വേദ പ്രതിരോധ മരുന്നുകിറ്റുകള്‍, സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് വഴി ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിനു പ്രയാസമുള്ള 60വിദ്യാര്‍ഥികള്‍ക്ക് ഡിവൈസുകള്‍ എന്നിവ നല്‍കി.

അംഗീകാരം ലഭിച്ചതും ടെണ്ടര്‍ നടപടികളായതുമായ പദ്ധതികള്‍:

ചെറിയമുണ്ടം പഞ്ചായത്ത്:

ബംഗ്ലാംകുന്ന് മീശപ്പടി റോഡ്(18ലക്ഷം), ഇരിങ്ങാവൂര്‍ ഓട്ടകാരപ്പുറം റോഡ്(15ലക്ഷം), ബംഗ്ലാംകുന്ന് ചെറിയമുണ്ടം സ്‌കൂള്‍ റോഡ്(10ലക്ഷം), ഗവ. ഐ.ടി.ഐ റോഡ്(20ലക്ഷം), മൂസഹാജിപ്പടി കുടി വെള്ള പദ്ധതി(15ലക്ഷം), പടിഞ്ഞാക്കര കുടിവെള്ള പദ്ധതി നവീകരണം(15ലക്ഷം), വാര്‍ഡ് 18 കുടിവെള്ള പദ്ധതി(35ലക്ഷം), പൊരുത്തിപ്പാറ അംഗനവാടി കെട്ടിടം(15ലക്ഷം), മച്ചിങ്ങപ്പാറ ഹെല്‍ത്ത് സബ് സെന്റര്‍(20ലക്ഷം), ചെറിയമുണ്ടം ഹൈസ്‌കൂള്‍(30.40ലക്ഷം)

താനാളൂര്‍ പഞ്ചായത്ത്:

അരീക്കാട് കെ.വി. പാറപ്പുറം റോഡ്(12ലക്ഷം), ദേവധാര്‍ വട്ടത്താണി ബൈപ്പാസ് റോഡ്(15ലക്ഷം), പട്ടരുപറമ്പ് ഹെല്‍ത്ത് സെന്റര്‍ കനോലി കനാല്‍ റോഡ്(30ലക്ഷം), അരീക്കാട് വലിയതോട് പുനരുദ്ധാരണം(15ലക്ഷം), ദേവധാര്‍ ഹൈസ്‌കൂള്‍ ചുറ്റുമതില്‍(10ലക്ഷം), ടോയ്‌ലറ്റ് കോംബ്ലക്‌സ്(16ലക്ഷം), സ്‌കൂളുകളിലേക്ക് ഫര്‍ണ്ണീച്ചര്‍(8ലക്ഷം), ലൈഫ് ഭവനപദ്ധതി വിഹിതം(6ലക്ഷം)

നിറമരുതൂര്‍ പഞ്ചായത്ത്:

പുന്നാലത്ത് നീര്‍ച്ചാല്‍ നിര്‍മ്മാണം(10ലക്ഷം), നിറമരുതൂര്‍ ഹൈസ്‌കൂള്‍ കെട്ടിടം(17ലക്ഷം), ഉണ്യാല്‍ എസ്.സി. ശ്മശാനം ക്രമറ്റോറിയം(75ലക്ഷം), പുതിയകടപ്പുറം ഫിഷറീസ് കോള്‍ഡ് സ്‌റ്റോറേജ്(50ലക്ഷം), ഫിഷ്‌ലാന്റ് & വല നെയ്ത്ത് കേന്ദ്രം(25ലക്ഷം), ലൈഫ് ഭവനപദ്ധതി ജില്ലാവിഹിതം(18ലക്ഷം)

Tags:    

Similar News