സൗജന്യ പിഎസ്‌സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്.
പെരിന്തല്‍മണ്ണ: സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണ തറയില്‍ ബസ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പിഎസ്‌സി പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് ഇന്ന് മുതല്‍ അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്. ന്യൂനപക്ഷ വിഭാഗത്തിന് പുറമേ 20 ശതമാനം സീറ്റുകള്‍ ഒബിസി വിഭാഗത്തിന് ലഭിക്കും.
യോഗ്യരായവര്‍ എസ്എസ്എല്‍സി ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും രണ്ടുകോപ്പി ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, തറയില്‍ ബസ് സ്റ്റാന്‍ഡ് പെരിന്തല്‍മണ്ണ 67 93 22 എന്ന വിലാസത്തില്‍ നേരിട്ട് അപേക്ഷിക്കണം. അപേക്ഷാഫോം ഓഫിസില്‍നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 15ന് വൈകീട്ട് 4 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ www.minortiy welfare. kerala.gov.in എന്ന വെബ്‌സൈറ്റിലും, 04933 220164 എന്ന നമ്പറിലും ലഭിക്കും.