മലപ്പുറം: വെള്ളം കോരുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണ് വീട്ടമ്മ മരിച്ചു. കാളികാവ് ചോക്കാട് കല്ലാമൂലയില്‍ സുബൈദ (45) ആണ് മരിച്ചത്. ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം നിലമ്പൂര്‍ ഗവ: ആശുപത്രിയില്‍.