ജാമിഅഃ നൂരിയ്യഃ 61-ാം വാര്‍ഷിക സമ്മേളത്തിന് പ്രൗഢമായ തുടക്കം

Update: 2024-01-03 14:16 GMT

പെരിന്തല്‍മണ്ണ: കേരളത്തിലെ അത്യുന്നത ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 61 ാം വാര്‍ഷിക 59 ാം സനദ് ദാന സമ്മേളനത്തിന് തുടക്കം കുറിച്ച് ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പതാക ഉയര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്നെത്തിയ ആയിരകണക്കിനു വിശ്വാസികളെ സാക്ഷിനിര്‍ത്തി ജാമിഅഃ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പതാക ഉയര്‍ത്തിയത്.


 ഇതോടെ അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി. സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. അസര്‍ നമസ്‌കാരാനന്തരം നടന്ന സിയാറത്തിന് കോഴിക്കോട് വലിയ ഖാളി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ഉദ്ഘാടന സമ്മേളനം കര്‍ണ്ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി.







Tags:    

Similar News