മണ്ണെണ്ണ കുടിച്ചാല്‍ കൊവിഡ് മാറുമെന്ന് പ്രചാരണം; വയോധികനെതിരേ കേസ്

Update: 2020-04-27 18:17 GMT

മലപ്പുറം: മണ്ണെണ്ണ കുടിച്ചാല്‍ കൊവിഡ് 19 മാറുമെന്ന് പ്രചരിപ്പിച്ച വയോധികനെതിരേ പെരിന്തല്‍മണ്ണ പോലിസ് കേസെടുത്തു. പെരിന്തല്‍മണ്ണ നാരങ്ങാക്കുണ്ടിലെ റൊണാള്‍ഡ് ഡാനിയലി(64)നെതിരേയാണ് കേസെടുത്തത്. മണ്ണെണ്ണയുടെ മാഹാത്മ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഇദ്ദേഹം കത്തയച്ചതിനെ തുടര്‍ന്നാണ് മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ നിദേശപ്രകാരം കേസെടുത്തത്.

    നേരത്തേയും സമാനമായ നിരവധി കേസുകളില്‍ ഡാനിയല്‍ പ്രതിയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. മണ്ണെണ്ണ കൊവിഡിന് മരുന്നായി ഉപയോഗിക്കാമെന്നു വിവരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.


Tags:    

Similar News