മേലാറ്റൂര്‍:കെ ടി ബി - സഫാഗ്രൂപ് സ്ഥാപക ചെയര്‍മാനും പൗരമുഖ്യനുമായ കെ ടി മുഹമ്മദ് എന്ന മാനുഹാജി(90) അന്തരിച്ചു. മേലാറ്റൂര്‍ ഇര്‍ഷാദ് സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും വളര്‍ച്ചയിലും നേതൃത്വപരമായ പങ്ക് വഹിച്ചു. ഇര്‍ഷാദ് മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി മെമ്പര്‍, അല്‍മദ്രസത്തുല്‍ ഇസ്ലാമിയ കമ്മിറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
ഭാര്യ: പാറക്കല്‍ ആമിന, വെള്ളിയഞ്ചേരി. മക്കള്‍: സഫാഗ്രൂപ് മാനേജിംഗ് ഡയരക്ടറും മീഡിയാവണ്‍ ടിവി ഡയരക്ടറുമായ സലാം മേലാറ്റൂര്‍.സഫാഗ്രൂപ് ഡയരക്ടര്‍മാരായ മുസ്തഫ (അഡ്മിന്‍),
ഹംസ (റീട്ടെയില്‍), ഉസ്മാന്‍ (കോസ്‌മെഡിക്‌സ്), അബ്ദുല്‍ കരീം (ഇന്‍സ്റ്റിറ്റിയൂട് ഓഫ് ജെംസ് ആന്റ് ജ്വല്ലറി), അബ്ദുന്നാസിര്‍ (മാര്‍ക്കറ്റിംഗ്), മുഹമ്മദ് ഹനീഫ(പര്‍ചേസ് & ഹ്യൂമന്‍ റിസോഴ്‌സസ്), റംല (കുന്നക്കാവ്).
മരുമക്കള്‍: മുഹമ്മദലി വലിയതൊടി കുന്നക്കാവ് (ന്യൂ പോപ്പുലര്‍ പെയിന്റ്‌സ്), സൈനബ മലപ്പുറം, ഹബീബ ഏപ്പിക്കാട്, അസ്മ ശാന്തപുരം, നൂര്‍ജഹാന്‍ കരുവാരകുണ്ട്, റാഹേല്‍ പൂപ്പലം, സമീറ കുന്നപ്പള്ളി, റംല വേങ്ങൂര്‍.ഖബറടക്കം ഇന്ന്(വ്യാഴം) 4.30 ന് മേലാറ്റൂര്‍ ടൗണ്‍ ജുമാമസ്ജിദില്‍.